കലയും സംസ്കാരവും

വാസ്തുകലാ സംബന്ധമായ ഐതിഹ്യം
ആദ്യകാലത്ത് ഒരു തച്ചുശാസ്ത്രവിദഗ്ധനുണ്ടായിരുന്നു. അദ്ദേഹം ഒട്ടനവധി വീടുകളും അമ്പലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിനും വീട്ടുകാര്‍ക്കും നല്ലൊരു സാമ്പത്തികസ്ഥിതി ഇല്ലാത്തതുമൂലം അയാള്‍ മഹാലക്ഷ്മിയോട് പ്രാര്‍ത്ഥിക്കുമായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനും, വീടിന് ഐശ്വര്യം ഉണ്ടാകുന്നതിനുംവേണ്ടിയായിരുന്നു പ്രാര്‍ത്ഥന. ഒരു ദിവസം അയാള്‍ ജോലികഴിഞ്ഞ് വരുമ്പോള്‍ അയാളില്‍ കനിവുതോന്നിയ മഹാലക്ഷ്മി അയാളുടെകൂടെ വീട്ടിലേക്കുവന്നു. മറ്റേതോ സ്ത്രീയാണ് തന്റെ ഭര്‍ത്താവിന്റെ കൂടെയുള്ളതെന്നുകരുതി ഇയാളുടെ ഭാര്യ ശാപവാക്കുകള്‍ പറഞ്ഞുപുറത്താക്കി. ഇവരില്‍ അസംതൃപ്തയായി തിരിച്ചുപോകുകയായിരുന്ന മഹാലക്ഷ്മി കണ്ടത് തന്ന ഭക്തിപൂര്‍വ്വം പൂജിക്കുന്ന ഒരു ‘തട്ടാന്‍' കുടുംബത്തേയാണ്. അവരില്‍ സംതൃപ്തയായ ദേവി അവരെ അനുഗ്രഹിച്ചുവെന്നും അറിയപ്പെടുന്നു. അതുകൊണ്ട് തച്ചുകുടുംബങ്ങളില്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ എത്തുന്നവര്‍ വളരെ കുറവാണ്.
 
വടക്കുന്നാഥ ക്ഷേത്രം ഉണ്ടായ ഐതിഹ്യം
പരമശിവന്റെ ശിഷ്യനായ പരശുരാമന്‍ വെണ്‍മഴു എറിഞ്ഞ് കേരളക്കര ഉണ്ടായി. ഈ സന്തോഷ വാര്‍ത്ത ഗുരുവായ പരമശിവനോട് പറയുന്നതിന് പരശുരാമന്‍ കൈലാസത്തില്‍ ചെന്നപ്പോള്‍ ഭഗവാന്‍ ശ്രീപരമേശ്വരനും പാര്‍വ്വതിയും അന്തപ്പുരത്തില്‍ ആയിരുന്നു.കാവലിനായി ഗണപതിയെ പടിക്കല്‍ നിര്‍ത്തിയിരുന്നു.അകത്തുകടക്കുവാന്‍ തുനിഞ്ഞ പരശുരാമനെ ഗണപതി തടഞ്ഞുനിര്‍ത്തി. ഇതിനെതുടര്‍ന്ന് രണ്ടുപേരും വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന ഗണപതിയുടെ ഒരു കൊമ്പ് മുറിഞ്ഞുവീണു. ഈ സമയം മൂന്നുലോകങ്ങളും പ്രകമ്പനംകൊണ്ടു. ഗണപതിയുടെ ഹളവും കരച്ചിലും കേട്ട് ശ്രീപാര്‍വ്വതി വന്ന് ഗണപതിയെ മടിയില്‍വെച്ച് കാര്യങ്ങള്‍ ആരായുകയും സംഭവിച്ച കഥകള്‍ ഗണപതി അമ്മയെ ധരിപ്പിക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതയായ ദേവി ഭര്‍ത്താവായ ശിവനോട് ദേഷ്യപ്പെടുകയും പരിഭവിക്കുകയും ചെയ്തു. ഭഗവാന്‍ വിഷമിച്ചുനില്‍ക്കുമ്പോള്‍ മഹാവിഷ്ണുവും മഹാലക്ഷ്മിയും അവിടെ പ്രത്യക്ഷപ്പെടുകയും പാര്‍വ്വതിദേവിയോട് ശിഷ്യനേയും മകനേയും വേറിട്ട് കാണരുത് എന്നും വാക്കുതര്‍ക്കം സുബ്രഹ്മണ്യനും ഗണപതിയും തമ്മിലാണെങ്കില്‍ ഇങ്ങനെ പറയുമോ എന്നു ചോദിച്ചപ്പോള്‍ പാര്‍വ്വതിദേവിക്ക് മാനസാന്തരം ഉണ്ടായി. അങ്ങനെ എല്ലാവരും കൂടി സന്തോഷത്തോടൂകൂടി കേരളം സന്ദര്‍ശിക്കുവാന്‍ യാത്ര പുറപ്പെട്ടു. ശിവകുടുംബം പടുകൂറ്റന്‍ കാളയുടെ പുറത്തും ശിഷ്യഗണങ്ങള്‍ പിന്നാലെയും യാത്ര തുടര്‍ന്നു. യാത്രമദ്ധ്യേ തേക്കിന്‍കാട്ടില്‍ വിശ്രമിക്കാനായി കാള കിടന്നു. ശിവന്‍ കാളയുടെ അടുത്തും പാര്‍വ്വതിദേവി കാളയുടെ പുറകുവശത്തും ഇരുന്നു. ഗണപതിയും മറ്റുഭൂതഗണങ്ങളും ഓരോ സ്ഥലങ്ങളിലായി ഇരുന്നുവെന്നും ഈ ഓര്‍മ്മക്കായിട്ടാണ് അവിടെ അമ്പലം പണികഴിപ്പിച്ചതെന്നുമാണ് ഐതിഹ്യം.
 
അമ്പലം പണികഴിപ്പിക്കാന്‍ പൈസ എവിടെ നിന്നും കിട്ടും എന്ന് ആലോചിച്ചപ്പോള്‍ ഒരു ഗൌളി ഗണപതി ഇരുന്ന വശത്തായി ഒരു വട്ടം വരച്ചു. അവിടെ കുഴിച്ചപ്പോള്‍ നിധി കിട്ടിയെന്നും ഇതുകൊണ്ടാണ് അമ്പലത്തിന്റെ പണിപൂര്‍ത്തീകരിച്ചതെന്നും പറയപ്പെടുന്നു.

Arts & Culture.pdf