ദൗത്യം
ജവഹ൪ലാല് നെഹ്റു ദേശീയ നഗര നവീകരണ ദൗത്യത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില് നിയമ പരിഷ്ക്കാരങ്ങള്ക്ക് വിധേയമായി അടിസ്ഥാനതല സൗകര്യങ്ങള്ക്ക് ഊന്നല് നല്കിക്കൊണ്ട് ആസൂത്രിതമായ വികസന പ്രവ൪ത്തനങ്ങള് അതിവേഗത്തില് ജനപങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനം കാര്യക്ഷമതയോടെ ജനങ്ങള്ക്ക് കൂടി ബോധ്യപ്പെടുന്ന തരത്തില് നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ഉദ്ദേശം.
ഈ ദൗത്യത്തില്പ്പെട്ടിട്ടുള്ള നഗരപ്രദേശങ്ങളിലെ ചേരി നിവാസികള്ക്ക് പര്യാപ്തമായ താമസസൗകര്യത്തിനും അടിസ്ഥാനതല സൗകര്യത്തിനും ഊന്നല് കൊടുത്തുകൊണ്ടുള്ള വികസന പ്രവ൪ത്തനം
ഗവണ്മെന്റ് പൊതുവില് അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസം ആരോഗ്യം സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പുറമെ നഗരദരിദ്രര്ക്ക് അടിസ്ഥാന/പശ്ചാത്തല സൗകര്യങ്ങളും ഒപ്പം ഭൂമിയിന്മേലുള്ള അവകാശവും ഭവന പുനരുദ്ധാരണം, ശുദ്ധജനവിതരണ സംവിധാനം, ടോയ് ലററ് സൗകര്യവും ഉള്പ്പെടുത്തിക്കൊണ്ടുള്ള പ്രവ൪ത്തനം.
നഗര ദരിദ്ര൪ക്കുവേണ്ടി സൃഷ്ടിക്കുന്ന ആസ്തികളുടെ തുട൪ നടത്തിപ്പും പരിപാലനവും കൂടുതല് കാര്യക്ഷമവും സുസ്ഥിരവും ആക്കുന്നതിനു വേണ്ടി ശക്തമായ മുന്പിന് ബന്ധങ്ങള് സൃഷ്ടിക്കുക.
നഗര ദരിദ്രരുടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള് പരിഹരിക്കുന്നതിനാവശ്യമായ ധനം ഉറപ്പുവരുത്തുക.
നഗരവാസികളുടെ നിലവാരത്തിനനുസരിച്ചുള്ള പൊതു സൗകര്യങ്ങളും വികസനങ്ങളും നഗര ദരിദ്ര൪ക്കും ലഭ്യമാക്കുക.
ഘടകങ്ങള്‍
നഗര ദരിദ്രരുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുളള ചെറു ദൗത്യത്തില് താഴെ പറയുന്നവ ഉള്പ്പെടുത്തിയിരിക്കുന്നു
തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ ചേരികളുടെ സഗ്രവുംസംയോജിതവുമായ വികസനം : ഭവനനി൪മ്മാണവും പശ്ചാത്തല വികസനപ്രവ൪ത്തനങ്ങളും
നഗരദരിദ്രരുടെ അടിസ്ഥാന ആവശ്യങ്ങള്ക്ക് : നവീകരണം, വികസനം, പുനരുദ്ധാരണം ഇവയ്ക്കുതകുന്ന പദ്ധതികള്‍ രൂപപ്പെടുത്തുക
ചേരിനവീകരണ/പുനരധിവാസ പദ്ധതികള്‍
ശുദ്ധജലവിതരണം, ഓവുചാല്, പൊതു കക്കൂസുകള്, കുളിമുറികള് തുടങ്ങിയ്ക്കുള്ള പദ്ധതികള്‍
താഴ്ന്ന ഇടത്തരം വരുമാനക്കാ൪ക്ക് പ്രാപ്യമായ (നഗരദരിദ്ര൪ക്കും, ചേരി നിവാസികള്ക്കും) ചിലവ് കുറഞ്ഞ ഗുണനിലവാരമുള്ള വീടുകള്‍
മഴവെള്ളവും, അഴുക്ക് വെള്ളവും ഒഴുകി പോകുന്നതിനുള്ള ഓവുചാലുകളുടെ നി൪മ്മാണവും നവീകരണം
ചേരികളുടെ പരിസ്ഥിതി സംരക്ഷണം, ഖരമാലിന്യ പരിപാലനം
വഴിവിളക്കുകളുടെ സ്ഥാപനം
കമ്മ്യൂണിറ്റി ഹാളുകള്, അംഗനവാടികള് തുടങ്ങിയ പൊതു സൗകര്യങ്ങള്‍
ഈ ഘടക പ്രകാരം നി൪മ്മിച്ച ആസ്തികളുടെ നടത്തിപ്പും പരിപാലനവും
നഗര ദരിദ്ര൪ക്കുള്ള ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സുരക്ഷ പദ്ധതികളുടെ സംയോജനം
- 910 views