ഭരണ ഘടന ഭേദഗതി 73, 74 നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണ ഘടനാപരമായ തദ്ദേശ സര്‍ക്കാരുകളായി മാറി. 1994 ല്‍ കേരളാ പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നതോടെ അധികാരത്തിനോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്തങ്ങളും വികേന്ദ്രീകരിച്ച് നല്കി തദ്ദേശ സ്ഥാപനങ്ങളെ കരുത്തുറ്റ ഭരണ കേന്ദ്രങ്ങളാക്കി മാറ്റി. ഇന്ന് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവ ചേര്‍ന്നതാണ് കേരള സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനം. ഈ 1200 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ വരുന്ന പ്രധാന അനുബന്ധ വകുപ്പുകള്‍.
- 4518 views