തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഉദ്യോഗസ്ഥന്‍മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ, അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, അധികാര ദുര്‍വിനിയോഗം, അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, ക്രമക്കേടുകള്‍ എന്നിവയില്‍ ഇടപെട്ട് അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കലും അത് നടപ്പാക്കലുമാണ് ഓംബുഡ്സ്മാന്റെ ചുമതല. ഇത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകാംഗ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. തിരുവനന്തപുരം ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനമെങ്കിലും യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസ്സുകള്‍ കേള്‍ക്കാനും സ്വമേധയാ കേസ്സെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. ഓംബുഡ്സ്മാനും ലോകായുക്തയും തമ്മില്‍ പ്രവര്‍ത്തന ശൈലിയില്‍ ചില സമാനതകള്‍ ഉണ്ട് എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2000-ത്തില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറംഗങ്ങള്‍ മെമ്പര്‍മാരുമായി ഓംബുഡ്സ്മാന്‍ സംസ്ഥാനത്ത് സ്ഥാപിതമായി. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലവില്‍വന്നു.
വിലാസം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍
സാഫല്യം കോംപ്ലക്സ് (നാലാം നില),
ട്രിഡ ബില്‍ഡിംഗ്,
യൂണിവേഴ്സിറ്റി.പി.ഒ.,
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542
ഇ-മെയില്‍:: ombudsmanlsgi@gmail.com
വെബ് സൈറ്റ് : www.ombudsmanlsgiker.gov.in
- 1165 views