വിസ്തീര്‍ണ്ണം : 94.88 ച.കി.മീ.
ജനസംഖ്യ : 602046
പട്ടികജാതി : 25344
പട്ടിക വര്‍ഗ്ഗം : 1111
ജനസാന്ദ്രത : 6287
സാക്ഷരത : 85.6%
ഡിവിഷനുകള്‍ : 74
ജില്ല : എറണാകുളം
താലൂക്കുകള്‍ : കണയന്നൂര്‍, കൊച്ചി
വില്ലേജുകള്‍ : എറണാകുളം, പൂണിത്തുറ, എളംകുളം, ഇടപ്പള്ളി തെക്ക്, ഇടപ്പള്ളി വടക്ക്, ചേരാനെല്ലൂര്‍, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, രാമേശ്വരം, തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി
അസംബ്ലി മണ്ഡലങ്ങള്‍ : എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ,തൃക്കാക്കര
പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ : എറണാകുളം
അതിരുകള്‍:-
വടക്ക് : കളമശ്ശേരി മുനിസിപ്പാലിറ്റി, ചേരാനെല്ലൂര്‍, ഏലൂര്‍, എളംങ്കുന്നപ്പുഴ, മുളവുകാട് പഞ്ചായത്തുകള്‍
കിഴക്ക് : കളമശ്ശേരി, തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികള്‍
തെക്ക് : തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍, കുമ്പളം, അരൂര്‍, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകള്‍
പടിഞ്ഞാറ് : ചെല്ലാനം പഞ്ചായത്ത്, അറിബിക്കടല്‍
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന് 6 സോണല്‍ ഓഫീസുകളും ഒരു ആസ്ഥാന ഓഫീസുമാണുള്ളത്. സോസല്‍ ഓഫീസുകള്‍ ഫോട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ഇടപ്പള്ളി, പച്ചാളം (വടുതല), വൈറ്റില എന്നിവിടങ്ങളിലും, കൊച്ചി നഗരസഭയുടെ ആസ്ഥാന മന്ദിരം ബോട്ട് ജെട്ടിക്കടുത്തുമാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ആസ്ഥാന മന്ദിരത്തില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരുടെ ഓഫീസുകളും, വികസന കാര്യം, ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസകായികകാര്യം, മരാമത്ത് നഗരാസൂത്രണം, ടാക്സ് അപ്പീല്‍ വിഭാഗം എന്നീ സ്റ്റാന്‍റിംഗ് കമ്മിറ്റി ഓഫീസുകളും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഓഫീസും അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നു. കൂടാതെ ആസ്ഥാന മന്ദിരത്തിലാണ് താഴെ കാണിച്ചിരിക്കുന്ന വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത്.
ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പേര് | വകുപ്പ് മേധാവി | |
1 | പൊതുഭരണം | പി.എ. ടു സെക്രട്ടറി |
2 | കൗണ്‍സില്‍ വിഭാഗം | കൗണ്‍സില്‍ സെക്രട്ടറി |
3 | എഞ്ചിനീയറിംഗ് വിഭാഗം | സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ |
4 | ഹെല്‍ത്ത് വിഭാഗം | ഹെല്‍ത്ത് ഓഫീസര്‍ |
5 | റവന്യു വിഭാഗം | ഡെപ്യൂട്ടി സെക്രട്ടറി |
6 | ടൗണ്‍ പ്ലാനിംഗ് വിഭാഗം | എക്സി. എഞ്ചിനീയര്‍ |
7 | അക്കൗണ്ട്സ് വിഭാഗം | അക്കൗണ്ട്സ് ഓഫീസര്‍ |
8 | കെ.എസ്.യു.ഡി.പി. | പ്രോജക്ട് മാനേജര്‍ |
മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ ലോക്കല്‍ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസും ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസറുടെ ബ്യൂറോ ഓഫ് എക്കണോമിക്സ്-സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസ് എന്നിവയും ആസ്ഥാന മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഏതൊരു ഓഫീസിന്‍റെയും മുഖമുദ്രയായ ജനസേവന കേന്ദ്രവും ഈ ആസ്ഥാന മന്ദിരത്തില്‍ ജനോപകാരപ്രദമായ രീതിയില്‍ പ്രവേശന കവാടത്തിനടുത്തുതന്നെ പ്രവര്‍ത്തിക്കുന്നു. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ഇടപ്പള്ളി, പച്ചാളം, വൈറ്റില എന്നീ ഓഫീസുകളിലെ റവന്യു വിഭാഗം, ഡെപ്യൂട്ടി സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. നഗരസഭയുടെ പ്രധാന എക്സിക്യൂട്ടീവ് ഓഫീസറായ നഗരസഭ സെക്രട്ടറിയുടെ മുഖ്യമായ ചില അധികാരങ്ങള്‍ ഒഴികെ ബാക്കിയുള്ള അധികാരങ്ങളാണ് അഡീഷണല്‍ സെക്രട്ടറിക്കും മുകളില്‍ പറഞ്ഞിട്ടുള്ള ഏഴ് വകുപ്പുമേധാവികള്‍ക്കും നല്‍കിയിരിക്കുന്നത്.
ഇടക്കൊച്ചി, മൂലങ്കുഴി, പാണ്ടിക്കുടി, തേവര, മങ്ങാട്ട്മുക്ക്, കടവന്ത്ര, തമ്മനം, കലൂര്‍, ഇടപ്പള്ളി, ചളിക്കവട്ടം, പൊന്നുരുന്നി, കുത്താപ്പാടി, വെണ്ണല എന്നിവിടങ്ങളില്‍ മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. 13 കേന്ദ്രങ്ങളും ലേഡി മെഡിക്കല്‍ ഓഫീസറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവ ഉള്‍പ്പെടെ 326 അംഗണവാടികള്‍ പ്രവര്‍ത്തിക്കുന്നു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ വിവിധ വാര്‍ഡുകളില്‍ 22 ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
- 8342 views