അടിസ്ഥാന സേവനങ്ങളായ ജലവിതരണം , മലിനജല സംസ്കരണം ,നഗര ഗതാഗതം തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് അമൃത് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മുൻഗണന മേഖലകൾ /അമൃത് പദ്ധതി ഊന്നൽ കൊടുക്കുന്ന മേഖലകൾ
1. കുടിവെള്ള വിതരണം
2. സീവറേജ്
3. സ്റ്റോം വാട്ടർ ഡ്രെയിനേജ്
4. നടപ്പാത, സൈക്കിൾ ട്രാക്ക്, പൊതു ഗതാഗത സൗകര്യങ്ങളും പാർക്കിംഗ് സംവിധാനങ്ങളും
5. നഗരങ്ങളുടെ സൗകര്യ മൂല്യങ്ങൾ ഉയർത്തുന്നതിനായി ഗ്രീൻ സ്പെയ്സുകൾ , പാർക്കുകൾ, കുട്ടികൾക്കായുള്ള വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും നവീകരണവും
പ്രധാന / ദൗത്യ ഘടകങ്ങൾ
1. ജല വിതരണം
ജല വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക , ജല സംസ്കരണ കേന്ദ്രങ്ങൾ,യൂണിവേഴ്സൽ മീറ്ററിംഗ് തുടങ്ങിയവയാണ് ജലവിതരണ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
പഴക്കം ചെന്ന ജല വിതരണ ശൃംഖലകളും ജല സംസ്കരണ കേന്ദ്രങ്ങളും പുനഃസ്ഥാപിക്കുക
കുടിവെള്ള വിതരണത്തിനും ഭൂഗർഭജല റീചാർജ് ചെയ്യുന്നതിനുമായി ജലാശയങ്ങളുടെ ശുദ്ധീകരണം
ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ, മലയോര നഗരങ്ങൾ, തീരദേശ നഗരങ്ങൾ എന്നിവയ്ക്കായി പ്രത്യേക ജലവിതരണ ക്രമീകരണം
2. സീവറേജ് & സെപ്റ്റേജ് മാനേജ്മെൻറ്
വികേന്ദ്രികൃത നെറ്റ്‌വർക്ക് ചെയ്ത ഭൂഗർഭ മലിനജല സംവിധാനങ്ങളിൽ ഉൾപ്പെടുത്തി നിലവിലുള്ള മലിനജല സംവിധാനങ്ങളുടെയും മലിനജല ശുദ്ധീകരണ പ്ലാൻന്റുകളുടെയും നവീകരണം
പഴയ മലിനജല സംവിധാനത്തിsâയും ശുദ്ധീകരണ പ്ലാൻന്റുകളുടെയും പുനരുദ്ധാരണം
പ്രയോജനകരമായ ആവശ്യങ്ങൾക്കായി ജലത്തിsâ റീസൈക്ലിങ് മലിനജലത്തിsâ പുനരുപയോഗം
3. സ്റ്റോം വാട്ടർ ഡ്രെയിനേജ്
വെള്ളപൊക്കം കുറയ്ക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനും സ്റ്റോം വാട്ടർ ഡ്രെയിനുകളുടെ നിർമ്മാണവും നവീകരണവും
4. നഗര ഗതാഗതം
നടപ്പാതകൾ, കാൽ നടപ്പാലം, നോൺ മോട്ടോറൈസ്ഡ് ട്രാൻസ്‌പോർട് എന്നിവയുടെ നിർമ്മാണവും നവീകരണവും
5. ഗ്രീൻ സ്പെയ്സ് & പാർക്ക്
കുട്ടികൾക്കും മുതിർന്നവർക്കുമായി ഗ്രീൻ സ്പെയ്സുകളുടേയും പാർക്കുകളുടേയും നിർമ്മാണം
ഫണ്ടിംഗ് പാറ്റേൺ
കേന്ദ്ര വിഹിതം------ ----------- 50%
സംസ്ഥാന വിഹിതം ------------30%
തദ്ദേശ സ്വയംവരണ സ്ഥാപന വിഹിതം ---------- 20%
ഫണ്ട് അലോക്കേഷൻ
1. കുടിവെള്ള വിതരണം - 114.84Cr -
2. സെപ്റ്റേജ് ------ 61.08Cr -
3. സ്റ്റോം വാട്ടർ ഡ്രെയിനേജ് -- 60.89Cr -
4. അർബൻ ട്രാൻസ്‌പോർട് - 31.24Cr -
5. പാർക്ക് -- 4.006Cr
-272.06Cr ---
- 2290 views