രാജീവ് ആവാസ് യോജന,തുരുത്തികോളനി
ചേരിരഹിത ഭാരതം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും തദ്ദെശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ ജനകിയ പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് രാജിവ് ആവാസ് യോജന. നഗര പ്രദേശത്ത് നിലവിലുള്ള എല്ലാ ചേരിനസമാന പ്രദേശങ്ങളെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്ന തരത്തില്‍ ആസൂത്രണം ചെയ്യുന്ന സമയബന്ധിത കര്‍മ്മപരിപാടിയാണിത് .
കേരളത്തില്‍ ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി സംസ്ഥാന കുടുംബശ്രീ മീഷനാണ് . പദ്ധതിയുടെ നടത്തിപ്പിനായി കോര്‍പ്പറേഷനില്‍ പ്രത്യേക സെല്ലിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട് രാജിവ് ആവാസ് യോജന പദ്ധതിയിലൂടെ കോര്‍പ്പറേഷന് പ്രഥമ ഘട്ടത്തില്‍ അംഗീകാരം ലഭിച്ച പദ്ധതിയാണ് 2-)0 ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന തുരിത്തി കോളനിയുടേത്.
2013 ഡിസംബറിലാണ് ഈ പദ്ധതിയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗികാരം ലഭിച്ചു. 755 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ ആകെ അടങ്കല്‍ 67.82 കോടി രൂപയാണ്.ഇതില്‍ 28%(18.8 കോടി) കേന്ദ്ര വിഹിതവും ,30%(20.12 കോടി) സംസ്ഥാന സര്‍ക്കാര്‍ വിഹിതവും,30%(20.34കോടി)കോര്‍പ്പറേഷന്‍ വിഹിതവും,ബാക്കി 12%(8.34കോടി)ഗുണഭോക്ത്ര വിഹിതവുമാണ്.
അഞ്ച് വിധത്തിലുള്ള ഗുണഭോക്താക്കളെയാണ് ഈ പദ്ധതിയില്‍ പരിഗണിച്ചിരിക്കുന്നത്.ആകെ 755 ഗുണഭോക്താക്കളില്‍ 83 പേര്‍ക്ക് വ്യക്തിഗത വീടുകളും,180 പേര്‍ക്ക് റോഹൌസുകളും(നിരവീടുകള്‍),6 ഗുണഭോക്താക്കള്‍ക്ക് G+2 ഫ്ളാറ്റുകളും ,വീടും സ്ഥലവും ഇല്ലാത്ത 398 പേര്‍ക്ക് G+11 2 ഫ്ളാറ്റുകളും ,87 ഗുണഭോക്താക്കള്‍ക്ക് വീട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരികുന്നത്
- 747 views